സംസ്ഥാനത്ത് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുമെന്ന് ധനമന്ത്രി

കേരളത്തില്‍ ഇ-വേ ബില്‍ ഏപ്രില്‍ മുതല്‍ നിര്‍ബന്ധമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ബില്ലിന്റെ പരിധിയില്‍ സ്വര്‍ണവും ഉള്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഐജിഎസ്ടി വരുമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് ധനമന്ത്രി തോമസ് ഐസക് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് കിലോമീറ്ററിന് പുറത്തുള്ള എല്ലാ ചരക്ക് കടത്തിനും ഇ-വേ ബില്‍ നിര്‍ബന്ധമാകും. 50,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ചരക്ക് നീക്കത്തിനാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here