ജേക്കബ് തോമസ് ബിനാമിയെന്ന് കോടതി

ഡിജിപി ജേക്കബ് തോമസ് ബിനാമിയാണെന്ന് എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. ജേക്കബ് തോമസ് ബിനാമി സ്വത്ത് കൈവശം വച്ചുവെന്ന ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി പരാമര്‍ശം. തമിഴ്നാട് വിരുദൂനഗർ ജില്ലയിലെ രാജപാളയം സേതുർ വില്ലേജിൽ വെളിപ്പെടുത്താത്ത 50 ഏക്കർ സ്വത്ത് ജേക്കബ് തോമസ് കൈവശം വച്ചു എന്നാണ് പരാതി. എറണാകുളം സ്വദേശി ടി.ആർ. വാസുദേവനാണ് ഹർജി നൽകിയത്. ഭൂമി വിൽപ്പനകരാർ പ്രകാരം ഇസ്ര അഗ്രോ ടെക് എന്ന കന്പനിയുടെ ഡയറക്ടർ എന്ന നിലയിലാണ് ജേക്കബ് തോമസിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഐപിഎസ് ഉദ്യോഗസ്ഥന് കന്പനി ഡയറക്ടറാവാൻ നിയമം അനുവദിക്കുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here