വൈദ്യപരിശോധനക്ക് എത്തിയ പ്രതികള്‍ പോലീസ് നോക്കിനില്‍ക്കെ ഓടിരക്ഷപ്പെട്ടു

പോലീസിനൊപ്പം വൈദ്യപരിശോധനക്ക് വന്ന രണ്ട് പ്രതികള്‍ പോലീസ് നോക്കിനില്‍ക്കെ തന്നെ ഓടിരക്ഷപ്പെട്ടു. കര്‍ണാടകയിലാണ് സംഭവം. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ദേശീയ മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. കര്‍ണാടകയിലെ ബാഗല്‍കോട്ടിലാണ് സംഭവം. പോലീസിനൊപ്പം നടന്നുവരികയായിരുന്ന പ്രതികള്‍ രക്ഷപ്പെടാന്‍ പഴുതുകിട്ടിയപ്പോള്‍ വേഗത്തില്‍ ഓടി മറയുകയായിരുന്നു. രക്ഷപ്പെട്ട പ്രതികളില്‍ ഒരാളെ പോലീസ് ഉടന്‍ പിടികൂടി.
#WATCH: Two men taken into custody by police escape from a hospital in Bagalkot where they were taken for a medical checkup; one of them was later caught while the other is absconding. #Karnataka pic.twitter.com/OBxAH5bWVs
— ANI (@ANI) March 11, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here