മെസി മൂന്നാമതും അച്ഛന്‍; സന്തോഷം പങ്കുവെച്ച് താരം

ബാഴ്‌സിലോണയുടെ അര്‍ജന്റീനിയന്‍ ഇതിഹാസം മെസി വീണ്ടും അച്ഛനായി. മൂന്നാമത്തെ കുഞ്ഞിന്റെ വരവ് ഔദ്യോഗികമായി ഇന്‍സ്റ്റഗ്രാം വഴി മെസി തന്നെയാണ് പുറത്തുവിട്ടത്. കഴിഞ്ഞ ദിലസം മലാഗക്കെതിരായ മത്സരം കളിക്കാതെ മെസി പിന്മാറിയിരുന്നു. അതിനു പിന്നാലെയാണ് താന്‍ മൂന്നാമതും അച്ഛനായ വിവരം അദ്ദേഹം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. രണ്ട് ആണ്‍കുട്ടികളുള്ള മെസിക്ക് മൂന്നാമതും ആണ്‍കുട്ടി തന്നെയാണ് പിറന്നിരിക്കുന്നത്. അഞ്ചു വയസുള്ള തിയാഗോ, രണ്ടു വയസുള്ള മാറ്റിയോ എന്നിവരുടെ കൂട്ടത്തിലേക്ക് മൂന്നാമനായി എത്തിയ കുഞ്ഞിന് സിറോ എന്നാണ് പേരിട്ടിരിക്കുന്നത്. കുട്ടിയുടെ പേരും ഇന്‍സ്റ്റഗ്രാം വഴി മെസി പുറത്തുവിട്ടു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മെസി പോസ്റ്റില്‍ കുറിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here