കര്‍ഷകര്‍ ഇന്ന് മഹാരാഷ്ട്ര നിയമസഭ വളയും

കര്‍ഷകര്‍ ഇന്ന് മഹാരാഷ്ട്ര നിയമസഭ വളയും. സിപിഎം കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിലാണ് സമരം. ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗര ഹൃദയത്തിൽ എത്തി. ആസാദ് മൈതാനത്തിലാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്. പൊതു പരീക്ഷകൾ തുടങ്ങിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സമരം മൂലം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് പ്രകടനം രാത്രി തന്നെ നഗരത്തിൽ പ്രവേശിച്ചത്. നാസികിൽ നിന്നും 180 കിലോമീറ്ററോളം കാൽനടയായാണ് ഇവരെത്തിയത്.
മുഖ്യമന്ത്രി കർഷക നേതാക്കളുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷമേ കര്‍ഷകര്‍ നിയമസഭ വളയൂ എന്നാണ് സൂചന. കൂടുതൽ സംഘടനകൾ സിപിഎം സമരത്തിന് പിന്തുണയുമായി വന്ന സാഹചര്യത്തിൽ ഇന്നലെ മുതൽ സംസ്ഥാന സർക്കാർ നേതാക്കളുമായി അനൗദ്യോഗിക ചർച്ചകൾ തുടങ്ങിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here