പെരുമ്പാവൂരിലെ മയക്കുമരുന്ന് വേട്ട; പിടിയിലായത് സിനിമയുമായി ബന്ധമുള്ളയാള്‍

പെരുമ്പാവൂരില്‍ മയക്കുമരുന്ന് പിടിച്ച സംഭവത്തില്‍ പിടിയിലായ ആള്‍ക്ക് സിനിമാ രംഗവുമായി ബന്ധം.ഇടുക്കി കൊന്നത്തടി മാടപ്പിള്ളി ആന്റണി അഗസ്റ്റ്യൻ (38) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയ്ക്കിടെയാണ് രണ്ട് കോടിയോളം വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടിയത്. ഇന്നു രാവിലെ 9.30 ഓടെ എ.എം റോഡിൽ ആശ്രമം ഹയർസെക്കൻഡറി സ്കൂളിനു സമീപത്തുവച്ചാണ് ഹാഷിഷ് പിടികൂടിയത്. രണ്ടു കുപ്പികളിലായി രണ്ടു കിലോ ഹാഷിഷാണ് പിടിച്ചെടുത്തത്. ആന്റണി അഗസ്റ്റിന് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പെരുന്പാവൂർ പ്രിൻസിപ്പൽ എസ്ഐ പി.എ. ഫൈസലിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. കൊച്ചിയുടെ വിവിധ മേഖലകളിൽ വിതരണം ചെയ്യുന്നതിനായാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നതെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here