കര്‍ദിനാളിനെതിരെ കേസടുക്കുന്നതില്‍ നിയമോപദേശം നല്‍കിയിട്ടില്ല

ഭൂമി വിൽപ്പനക്കേസിൽ കർദിനാൾ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ നിയമോപദേശം ഇതുവരെ പൊലീസിന് കൈമാറിയിട്ടില്ല. ചില ചാനലുകളിൽ നിയമോപദേശം നൽകി എന്ന വാത്ത വന്നതോടെ അന്വേണ ഉദ്യോഗസ്ഥനായ സി ഐ അനന്തലാലും അസിസ്റ്റൻറ് കമ്മീഷണർ ലാൽജിയും ഹൈക്കോടതിയിൽ ഡിജിപിയുടെ ഓഫീസിൽ കുതിച്ചെത്തി. നിയമോപദേശം ഇതു വരെ തയ്യാറായിട്ടില്ല. കർദിനാളിനെതിരെ കേസെടുക്കുന്നതിൽ പൊലിസ് ഡിജിപിയോട് വ്യക്തത തേടുക മാത്രമാണ് ചെയ്തിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കണമോ
അതോ പരാതിക്കാരന്റെ മൊഴി എടുത്ത ശേഷം കേസെടുക്കണമോ എന്നതിലാണ് പൊലീസ് വ്യക്തത തേടിയിരിക്കുന്നത്. സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാത്തിടത്തോളം കർദിനാളിനെതിരെ കേസെടുക്കേണ്ടിവരും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here