പൂമരം മാര്‍ച്ച് 15ന് എത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞ് കാളിദാസ്

ഒരു വര്‍ഷത്തോളമായി റിലീസിന് കാത്തിരിക്കുന്ന കാളിദാസ് ജയറാം നായകനായ പൂമരം മാര്‍ച്ച് 15ന് തന്നെ തിയ്യേറ്ററുകളില്‍ എത്തുമെന്ന് ഉറപ്പ് നല്‍കി കാളിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. റിലീസ് നീണ്ടുനീണ്ടു പോകുന്നതിനാല്‍ ട്രോളന്‍മാര്‍ പൂമരത്തെ കാത്തിരിക്കുകയാണ്. ഇനിയും റിലീസ് തിയ്യതി മാറ്റുമോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. അതിനാല്‍ തന്നെ മാര്‍ച്ച് 15 ന് ഉറപ്പിച്ചു എന്നാണ് കാളിദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോയും പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. സെന്‍സറിംഗ് കഴിഞ്ഞതിനാല്‍ ഇനി റിലീസ് തിയ്യതി മാറ്റില്ലെന്നാണ് എല്ലാവരും കരുതുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം എബ്രിഡ് ഷൈനാണ് പൂമരം സംവിധാനം ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here