തുമ്ഹാരി സുലു തമിഴിലേക്ക്; നായികയാകുന്നത് ഈ സൂപ്പർതാരം

വിദ്യാബാലൻ കേന്ദ്രകഥാപാത്രത്തിൽ എത്തിയ തുമ്ഹാരി സുലു തമിഴിൽ ഒരുക്കുന്നു. വിദ്യാബാലൻ തകർത്തഭിനയിച്ച ചിത്രം തമിഴിൽ ഒരുക്കുമ്പോൾ ജ്യോതികയാണ് വിദ്യയുടെ കഥാപാത്രം കൈകാര്യം ചെയ്യുന്നത്.
മൊഴി എന്ന ചിത്രത്തിന് ശേഷം സംവിധായകൻ രാധാ മോഹനും ജ്യോതികയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. സൂര്യ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
Happy to announce that Director #RadhaMohan and Jo are working together again after #Mozhi Hoping to see the magic repeat. All the best to the entire Team and Producer @dhananjayang sir @BOFTAindia congratulations!
— Suriya Sivakumar (@Suriya_offl) February 28, 2018
സുരേഷ് ത്രിവേദി സംവിധാനംചെയ്ത തുമാരി സുലു ബോക്‌സ് ഓഫീസിൽ വൻവിജയം നേടിയിരുന്നു. ഏറെ കഴിവുകളുള്ള, സാമാന്യവിദ്യാഭ്യാസം മാത്രമുള്ള വീട്ടമ്മയായ സുലു റേഡിയോ ജോക്കിയാകുന്നതാണ് പ്രമേയം.
tumhari sulu to take in tamil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here