Advertisement

പരസ്പരം കാണുന്നതിനും 11 വർഷങ്ങൾ മുമ്പ് ഭാര്യയെടുത്ത ചിത്രത്തിൽ ഭർത്താവും ഉണ്ടായിരുന്നു…അവർ പോലും അറിയാതെ !

March 13, 2018
2 minutes Read

പരസ്പരം കാണുന്നതിനും 11 വർഷങ്ങൾ മുമ്പ് ഭാര്യയെടുത്ത ചിത്രത്തിൽ ഭർത്താവിന്റെ മുഖം ! തികച്ചും വിചിത്രമായ ഈ സംഭവം നടന്നിരിക്കുന്നത് ചൈനീസ് ദമ്പതികളായ യെയുടേയും ഷ്യൂയുടേയും ജീവിതത്തിലാണ്.

കിഴക്കൻ ചൈനയിൽ 2000 ൽ വിനോയാത്രയ്ക്ക് പോയതായിരുന്നു ഷ്യൂ. എന്നാൽ അതേ സമയത്ത് തന്നെ യെയും അവിടെ ഉണ്ടായിരുന്നു. ഷ്യൂയുടെ ചിത്രമെടുത്തുകൊണ്ടിരുന്നപ്പോൾ വളരെ യാദൃശ്ചികമായാണ് യെ അതുവഴി കടന്നുപോയത്. യെ ചിത്രത്തിൽ പതിയുകയും ചെയ്തു. നമ്മുടെയെല്ലാം ചിത്രങ്ങളിൽ എത്ര അപരിചിതർ പെടുന്നു..ഷ്യൂവും അത്രയും കരുതിയിരുന്നുള്ളു.

എന്നാൽ വർഷങ്ങൾക്ക് ശേഷം ഷ്യൂയുടെ പഴയ ചിത്രങ്ങളിലൂടെ കടന്നുപോകുകയായിരുന്ന യെ ആണ് തന്റെ ചിത്രം ആദ്യം തിരിച്ചറിയുന്നത്. സുഹൃത്തുക്കളെ കാണിച്ചപ്പോൾ അവരും സമ്മതിച്ചു, അത് യെ തന്നെയായിരുന്നു.

രസകരമായ കാര്യം എന്തെന്നാൽ, ഇതൊന്നും അറിയാതിരുന്നിട്ടും വിവാഹശേഷം അവർ ഇതേ സ്ഥലത്തുനിന്നു തന്നെ മറ്റൊരു ചിത്രവും എടുത്തിരുന്നു. ഇപ്പോൾ ഈ സ്ഥലമാണ് ഇവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടം.

Husband Finds Himself In Wife’s Old Photo Clicked 11 Years Before They Met Each Other

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top