പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും വായ്പാ തട്ടിപ്പ്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വീണ്ടും വായ്പാ തട്ടിപ്പ് വാര്‍ത്ത പുറത്ത്. നീരവ് മോഡി തട്ടിപ്പ് നടത്തിയ അതേ ബ്രാഞ്ചില്‍ നിന്നാണ് പുതിയ വായ്പാ തട്ടിപ്പും നടന്നിരിക്കുന്നത്. മുംബൈയിലെ ബ്രാഡി ഹൗസ് ശാഖയിലാണ് തട്ടിപ്പ് നടന്നത്. ചാന്ദ്നി പേപ്പേഴ്സ് എന്ന കമ്പനി 9.9 കോടിയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. വായ്പ തിരിച്ചടച്ചിട്ടില്ലെന്ന് സിബിഐയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്.
പ്രമുഖ വജ്രവ്യാപാരി നീരവ് മോദി 11,000 കോടി രൂപയുടെ തട്ടിപ്പാണ് ഈ ബ്രാഞ്ചില്‍ നിന്ന് നടത്തിയത്. നീരവ് മോദിയുയെയും അമ്മാവൻ മെഹൂൽ ചോക്സിയുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങിയിരുന്നു.12000കോടിയുടെ കടബാധ്യതയില്‍ ഒരു ഭാഗമെങ്കിലും ഒത്തുതീര്‍ക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് കഴിഞ്ഞ മാസം 26 ന് നീരവ് മോദി ബാങ്കിന് കത്തയച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here