Advertisement

ഇനി ഗൂഗിൽ മാപ്പും മലയാളം പറയും; പുതിയ ഫീച്ചർ ഉപയോഗിക്കേണ്ടതിങ്ങനെ

March 15, 2018
1 minute Read

ഗൂഗിൾ മാപ്പ് ഇനി മലയാളം പറയും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ ശബ്ദ നിർദ്ദേശം നൽകുന്ന പുതിയ ഫീച്ചർ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുകയാണെന്നാണ് ചൊവ്വാഴ്ച്ച ഗൂഗിൾ അറിയിച്ചത്.

ഗൂഗിളിന്റെ ഡെസ്‌കടോപ്പ് മൊബൈൽ പതിപ്പുകളിൽ ഈ സൗകര്യം ലഭ്യമാണ്. പ്രാദേശിക ഭാഷാ സൗകര്യം പ്രയോജനപ്പെടുത്തണമെങ്കിൽ സാധാരണ പോലെ തന്നെ ഗൂഗിൾ മാപ്പിലെ സെറ്റിങ്‌സിൽ ഭാഷ തിരഞ്ഞെടുത്താൽ മതി.

ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനോടൊപ്പം തന്നെ ജിപിഎസ് കണക്ഷനില്ലാത്ത അവസരങ്ങളിൽ ‘ജിപിഎസ് കണക്ഷൻ നഷ്ടമായി’ എന്നും ഗൂഗിൾ മാപ്പ് മലയാളത്തിൽ അറിയിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top