Advertisement

എന്‍ഡിഎ സഖ്യം വിടുമെന്ന സൂചനകളുമായി ടിഡിപി; തീരുമാനം നാളെ

March 15, 2018
0 minutes Read
tdp and nda

ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഞെട്ടിത്തരിച്ചിരിക്കുന്ന ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും തിരിച്ചടിയായി തെലുങ്ക് ദേശം പാര്‍ട്ടിയുടെ രാഷ്ട്രീയ ചുവട് മാറ്റത്തിനുള്ള സാധ്യതകള്‍. ആന്ധ്രാപ്രദേശിന് പ്രത്യേക പദവികള്‍ നല്‍കാന്‍ കഴിയില്ലെന്ന കേന്ദ്ര നയത്തില്‍ പ്രതിഷേധിച്ച് ടിഡിപിയുടെ രണ്ട് മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് വിരമിച്ചതിനു തൊട്ടുപിന്നാലെയാണ് എന്‍ഡിഎ സഖ്യം വിടുമെന്ന സൂചനകള്‍ നല്‍കി പാര്‍ട്ടി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു തന്നെ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാരിനെതിരെ ആര് അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും അതിനെ പിന്തുണക്കുമെന്ന് പാര്‍ട്ടി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു. നാളെ തന്നെ എന്‍ഡിഎ സഖ്യം വിടാനാണ് ടിഡിപി തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ടിഡിപി മന്ത്രിമാര്‍ രാജിവെച്ചെങ്കിലും സഖ്യം തുടരുമെന്നാണ് പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാല്‍, സഖ്യം വിടാനുള്ള തീരുമാനം ഇന്നാണ് പരോക്ഷമായി പ്രഖ്യാപിച്ചിരിക്കുന്നത്. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായും ബിഎസ്പി അധ്യക്ഷ മായാവതിയുമായും എന്‍. ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top