പുതിയ പാര്‍ട്ടിയുമായി ദിനകരനും രംഗത്ത്; ‘അമ്മ മക്കള്‍ മുന്നേറ്റ കഴകം’

എഐഎഡിഎംകെ വിമത നേതാവ് ടിടിവി. ദിനകരന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തി. അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ ചിഹ്നം കുക്കറാണെന്നും മധുരയിലെ മേലൂരില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ദിനകരന്‍ പ്രഖ്യാപിച്ചു. ദിനകരന് പിന്തുണയുമായി നിരവധി പാര്‍ട്ടി അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. എഐഎഡിഎംകെയുടെ കൊടിയോട് സാമ്യമുള്ളതാണ് അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ കൊടിയും. കൊടിയില്‍ ജയലളിതയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.
#FLASH Amma Makkal Munetra Kazhagam will be the name of my party: TTV Dinakaran. #TamilNadu pic.twitter.com/Qj076jOSKx
— ANI (@ANI) March 15, 2018
We will win all upcoming elections from now by using latest name and party flag, we will also try to retrieve the two leaves symbol, till then will use cooker symbol: #TTVDinakaran pic.twitter.com/t042kq9Tp3
— ANI (@ANI) March 15, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here