നികുതി കുടിശ്ശിക; ശ്രീവിദ്യയുടെ ഫ്ളാറ്റ് ലേലത്തിന്

അന്തരിച്ച നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് ആദായനികുതി വകുപ്പ് ലേലത്തില്‍ വച്ചു. .ചെന്നൈയിലെ ഫ്ലാറ്റാണ് ലേലത്തിന് വച്ചത്..45 ലക്ഷം രൂപ ആദായനികുതി കുടിശ്ശിക ഈടാക്കുന്നതിന് വേണ്ടിയാണ് ലേലം. ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരന് നടൻ ഗണേഷ് കുമാറാണ്. ഗണേശിന്റെ അനുവാദത്തോടെയാണ് ലേലം നടത്തുന്നത്.
ഈ ഫ്ലാറ്റില്‍ ഇപ്പോള്‍ വാടകക്ക് താമസിക്കുന്നത് അഭിഭാഷകനായ ഉമാശങ്കറാണ്. 2005 ല്‍ ശ്രീവിദ്യമരിക്കുന്നതിന് മുൻപേ ഉമാശങ്കര്‍ വാടകയ്ക്ക് എടുത്തതാണ് ഈ വീട്. 1996 മുതല്‍ മരണം വരെ ശ്രീവിദ്യ ആദായ നികുതി അടച്ചിട്ടില്ല. അതാണ് കുടിശ്ശിക 45 ലക്ഷത്തിലെത്തിയത്.ഇപ്പോള്‍ മാസവാടകയായ 13000 രൂപ ആദായനികുതിവകുപ്പിനാണ് ഇവർ നല്‍കുന്നത്. ഇത് കൊണ്ട് ഈ നഷ്ടം നികത്താന്‍ ആകില്ല. ഈ മാസം 26 നാണ് ലേലം നിശ്ചയിച്ചിട്ടുള്ളത്.1,141000 രൂപയാണ് ഫ്ലാറ്റിന് വിലയിട്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here