നടന്നത് അടഞ്ഞ അധ്യായം; പരാതി നല്‍കാനില്ലെന്ന് ജോസ് കെ മാണിയുടെ ഭാര്യ

തന്നെ ട്രെയിന്‍ യാത്രയ്ക്കിടെ കടന്ന് പിടിച്ച പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്തില്ലെന്ന് ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണി. ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലാണ് നിഷ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച രാഷ്ട്രീയ നേതാവിന്റെ മകന്‍കൂടിയായ യുവ നേതാവിനെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച വിവാദത്തിന് ഇല്ല. പുസ്തകത്തില്‍ അത്തരമൊരു അനുഭവത്തെ കുറിച്ച് എഴുതിയത്. ഇത്തരക്കാര്‍ ഉണ്ടെന്ന് എല്ലാവരേയും ബോധ്യപ്പെടുത്താനാണ്. അത് അടഞ്ഞ അധ്യായമാണ്. ഇതില്‍ നിയമ നടപടി സ്വീകരിക്കാനോ വിവാദങ്ങള്‍ ഉണ്ടാക്കാനോ താത്പര്യം ഇല്ല. പൊതു സമൂഹത്തില്‍ തനിക്ക് ഉണ്ടായ അനുഭവം പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്. ആദ്യഘട്ടത്തില്‍ ഇതെ കുറിച്ച് എഴുതേണ്ടെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് ഇതു കൂടി ചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന ഭാര്യ പിതാവിനെ കാണാന്‍ പോകുമ്പോഴാണ് ഇയാള്‍ എന്ന് കടന്ന് പിടിക്കാന്‍ ശ്രമിച്ചതെന്നാണ് നിഷ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here