ഫ്ലോറിഡയില്‍ തകര്‍ന്ന നടപ്പാലത്തിന് ആയുസ്സ് പറഞ്ഞത് 100വര്‍ഷം; ലഭിച്ചത് അഞ്ച് ദിവസം!!!

അമേരിക്കയില്‍ നടപ്പാലം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ച സംഭവത്തിലെ പാലം നിര്‍മ്മിച്ചത് ആറ് മണിക്കൂര്‍ കൊണ്ട്!!. ഫ്ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. 100വര്‍ഷത്തെ ആയുസ്സ് പാലത്തിനുണ്ടെന്നാണ് വ്യക്തമാക്കിയിരുന്നത്. കാറ്റഗറി അഞ്ചില്‍പ്പെടുന്ന കൊടുങ്കാറ്റിനെ വരെ ചെറുക്കാന്‍ ഈ പാലത്തിനാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 14.2മില്യണ്‍ ചെലവഴിച്ച് ശനിയാഴ്ചയാണ് പാലം നിര്‍മ്മിച്ചത്.
ഒാഗസ്റ്റ് മാസത്തില്‍ ഫ്ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയെ ഒരു വിദ്യാര്‍ത്ഥി റോഡ് മുറിച്ച് കടക്കവെ വണ്ടിയിടിച്ച് മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 174അടിയായിരുന്നു പാലത്തിന്റെ നീളം. ആറ് വരി പാതയ്ക്ക് കുറുകെയാണ് പാലം നിര്‍മ്മിച്ചത്. യൂണിവേഴ്സിറ്റി ക്യാമ്പസിനെ ഡേഡ് കൗണ്ടിയിലെ സ്വീറ്റ് വാട്ടര്‍ സിറ്റിയുമായി ബന്ധിപ്പിച്ചാണ് പാലം പണിതത്. ട്രാഫിക് സിഗ്നലില്‍ വണ്ടികള്‍ നിര്‍ത്തിയിട്ടപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എട്ടോളം വാഹനങ്ങള്‍ തകര്‍ന്നു.
pedestrian bridge, florida
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here