Advertisement

സണ്ണി ലിയോണ്‍ എത്തുന്നു വീണ്ടും…ആരാധകര്‍ ആവേശത്തില്‍

March 16, 2018
0 minutes Read
sunny leon

ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്. തിരുവനന്തപുരത്ത് നടക്കുന്ന ഡാന്‍സ് ബിനാലെയുടെ ഭാഗമാകാനാണ് മെയ് 26ന് താരം കേരളത്തിലെത്തുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വീണ്ടും എത്തുന്നു എന്ന് താരം തന്നെയാണ് വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. ഡാന്‍സ് ബിനാലെയുടെ ഭാഗമായി ഗ്രീന്‍ ഫാല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നൃത്ത പരിപാടിയിലേക്കാണ് സണ്ണി ലിയോണ്‍ വീണ്ടും എത്തുക. കഴിഞ്ഞ വര്‍ഷം സണ്ണി ലിയോണ്‍ കേരളത്തിലെത്തിയപ്പോള്‍ വന്‍ജനാവലിയാണ് താരത്തെ കാണാന്‍ കൊച്ചിയിലെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top