ബിജെപി സംഘടനയുടെ ശബ്ദം; കോണ്‍ഗ്രസ് രാജ്യത്തിന്റെയും: രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. ബിജെപി സംസാരിക്കുന്നത് സംഘടനയുടെ ശബ്ദം മാത്രമാണെന്നും എന്നാല്‍, കോണ്‍ഗ്രസ് രാജ്യത്തിന്റെ മുഴുവന്‍ ശബ്ദമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന് വേണ്ടി സംസാരിക്കാന്‍ എന്നും കോണ്‍ഗ്രസ് വേണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെ പാണ്ഡവരായും ബിജെപിയെ കൗരവരായും താരതമ്യം ചെയ്തായിരുന്നു രാഹുല്‍ സംസാരിച്ചത്. കോണ്‍ഗ്രസ് രാജ്യത്തിന്റെ അഖണ്ഡതക്കും സമാധാനത്തിനും വേണ്ടി എന്നും നിലനില്‍ക്കും. സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്യുമെന്നും അവസാനവിജയം നേടിയെടുക്കുമെന്നും ഡല്‍ഹിയില്‍ നടന്ന പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തെ കര്‍ഷകര്‍ പട്ടിണിമൂലം മരിക്കുമ്പോള്‍ യോഗ ചെയ്യാന്‍ ആവശ്യപ്പെടുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. മുതലാളിമാരുമായാണ് പ്രധാനമന്ത്രിക്ക് ചങ്ങാത്തം. മോദിയുടെ മായയിലാണ് ഇന്ത്യ ഇപ്പോള്‍ മുന്നോട്ടു പോകുന്നതെന്നും രാഹുല്‍ ആരോപിച്ചു. അതേസമയം യുപിഎ സര്‍ക്കാരിന്‍റെ അവസാന നാളുകളില്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെന്ന സ്വയം വിമര്‍ശനവും രാഹുല്‍ ഗാന്ധി നടത്തി.
#WATCH Live from Delhi: Congress President Rahul Gandhi addresses at the #CongressPlenarySession https://t.co/uRFSLE1S8m
— ANI (@ANI) March 18, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here