ഫുട്പാത്തില്‍ കിടന്ന എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു; നിയമവിദ്യാര്‍ത്ഥി അറസ്റ്റില്‍

ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച നിയമ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ആഗ്രയിലെ സെന്റ് ജോണ്‍സ് കോളേജിലെ വിദ്യാര്‍ത്ഥി ഹരീഷ് കുമാര്‍ ഠാക്കൂറാണ് അറസ്റ്റിലായത്. ശനിയാഴ്ട പുലര്‍ച്ച മൂന്ന് മണിയോടെയാണ് കോളേജിന് പുറത്ത് ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയ എടുത്ത് കോളേജിലേക്ക് കൊണ്ട് പോയത്. മുത്തശ്ശിയ്ക്കും പിതാവിനും ഒപ്പമാണ് പെണ്‍കുട്ടി കിടന്നത്. കോളേജിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചക്കവെ പെണ്‍കുട്ടി ഉണര്‍ന്നു. എന്നാല്‍ കുട്ടിയുടെ വായ്പൊത്തിയ ഹരീഷ് കുട്ടിയെ മതില്‍ വഴി കോളേജിന്റെ കോമ്പൗണ്ടിലേക്ക് എടുത്തിടുകയായിരുന്നു. ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ചാണ് ഹരീഷ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച എട്ട് മണിയോടെ പെണ്‍കുട്ടിയുടെ മൃതദേഹം കോളേജിനകത്ത് വച്ച് കണ്ടെത്തി.സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതി ഹരീഷാണെന്ന് കണ്ടെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here