ക്ഷേത്രത്തില്‍ നിന്ന് കാണിക്ക മോഷ്ടിച്ച യുവാവിന് പോലീസ് നല്‍കിയത് 500 രൂപ!!!

ക്ഷേത്രത്തിലെ കാണിക്ക സമര്‍പ്പിക്കുന്ന ഉരുളിയില്‍ നിന്ന് 20 രൂപ മോഷ്ടിച്ച വ്യക്തിയെ പോലീസ് പിടികൂടി 500 രൂപ നല്‍കി. ഉരുളിയില്‍ നിന്ന് പണം എടുക്കുന്നത് ക്ഷേത്രത്തിലുണ്ടായിരുന്ന ചിലര്‍ കണ്ടു. അവര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി അയാളെ പിടികൂടി. എന്തിനാണ് കാണിക്ക മോഷ്ടിച്ചതെന്ന് പോലീസ് ചോദിച്ചപ്പോള്‍ അയാള്‍ കരഞ്ഞു. ദൈന്യത നിറഞ്ഞ മുഖത്തോടെ അയാള്‍ പോലീസുകാരോട് ഇങ്ങനെ പറഞ്ഞു: ‘വിശന്നിട്ടായിരുന്നു സാറേ..’ എന്ന്. അയാളുടെ നൊമ്പരം കേട്ടതും കാക്കിയണിഞ്ഞവരുടെ മനസ്സ് അലിഞ്ഞു. സ്വന്തം കൈയ്യില്‍ നിന്ന് 500 രൂപയെടുത്ത് അയാള്‍ക്ക് നല്‍കി. വിശന്നുവലയുന്നവന്റെ വയറിന് പോലീസ് കൈതാങ്ങ് നല്‍കിയ കാഴ്ച എല്ലാവരുടെയും മനസ്സ് അലിയിച്ചു. തൊടുപുഴയിലെ ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചെ 5.30നാണ് സംഭവം നടന്നത്. കാക്കിക്കുള്ളിലെ കാരുണ്യത്തെ എല്ലാവരും അഭിനന്ദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here