Advertisement

ബിജെപിയെ പൂര്‍ണ്ണമായി തള്ളി രജനികാന്ത്

March 20, 2018
5 minutes Read
Rajanikanth politicss

ബിജെപിയുമായി യാതൊരു രാഷ്ട്രീയ ബന്ധത്തിനും തുനിയില്ലെന്ന് തുറന്ന് പറഞ്ഞ് രജനികാന്ത്. ചെന്നൈയില്‍ വിളിച്ച വാര്‍ത്തസമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഇത് ആദ്യമായാണ് ബിജെപി ബന്ധത്തെ പൂര്‍ണ്ണമായി നിഷേധിച്ച് രജനി രംഗത്തുവന്നിരിക്കുന്നത്. ‘പലരും പറയുന്നു ഞാന്‍ ബിജെപിക്ക് പിന്നിലാണെന്ന്. എന്നാല്‍, എനിക്ക് പിന്നില്‍ ദൈവമാണ്, അതിന് പിന്നില്‍ ജനങ്ങളും’. ബിജെപിയുമായി യാതൊരു രാഷ്ട്രീയ കൂട്ടുക്കെട്ടിനും താന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു രജനികാന്ത്.

തമിഴ്‌നാട്ടില്‍ വിഎച്ച്പി (വിശ്വഹിന്ദു പരിഷത്ത്) നടത്തുന്ന രഥയാത്രയെയും രജനി വിമര്‍ശിച്ചു. രഥയാത്രകൊണ്ട് തമിഴ്‌നാട്ടിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരിയാറിന്റെ പ്രതിമയ്ക്കു നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്നും രജനി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top