മാപ്പപേക്ഷ തുടര്‍ന്ന് കെജ്രിവാള്‍; ഇത്തവണ ജെയ്റ്റ്‌ലിയോട്

അപകീര്‍ത്തിക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് മാപ്പപേക്ഷ നടത്താന്‍ തയ്യാറാകുന്നു. അരുണ്‍ ജെയ്റ്റ്‌ലി ഡി.ഡി.സി.എ തലവനായിരിക്കെ അഴിമതി നടത്തിയെന്ന് 2015ല്‍ കെജ്രിവാള്‍ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് ജെയ്റ്റ്‌ലി കെജ്രിവാള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കേസ് നല്‍കിയിരുന്നു. ഈ കേസില്‍ നിന്ന് ഒഴിവാകാനാണ് കെജ്രിവാള്‍ മാപ്പപേക്ഷ നടത്താന്‍ തയ്യാറായിരിക്കുന്നത്. രണ്ട് കേസുകളിലായി 20 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി ഡല്‍ഹി മുഖ്യമന്ത്രി കൂടിയായ കെജ്രിവാളിനെതിരെ പരാതി നല്‍കിയത്. നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ വേണ്ടിയാണ് കെജ്രിവാള്‍ ഇപ്പോള്‍ മാപ്പപേക്ഷ നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ് മജീദിയ, നിതിന്‍ ഗഡ്കരി, കപില്‍ സിബല്‍, അമിത് സിബല്‍ എന്നിവരോട് മാപ്പപേക്ഷ നടത്തി കേസില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയില്‍ വലിയ ഭിന്നത ഉടലെടുത്തിരുന്നു. പല നേതാക്കളും കേജ്രിവാളിന്റെ നിലപാടിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here