തൊഴില്‍ സുരക്ഷയെ അപകടത്തിലാഴ്ത്തുന്ന പുതിയ വിജ്ഞാപനവുമായി കേന്ദ്രസര്‍ക്കാര്‍

സാധാരണക്കാരുടെ തൊഴില്‍ സുരക്ഷയെ അപകടത്തിലാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം. നിശ്ചിത കാലത്തേക്ക് തൊഴിലാളികളെ ഉപയോഗിക്കാന്‍ തൊഴിലുടമകള്‍ക്ക് അനുവാദം നല്‍കുന്ന നിയമ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമായി പുറത്തിറക്കി. പാര്‍ലമെന്റില്‍ കൊണ്ടുവരാതെയാണ് ഇത്തരത്തിലൊരു ഭേദഗതി സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുത്തിരിക്കുന്നത്. വ്യവസായം ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് തൊഴിലാളി വിരുദ്ധമായ നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ പതിനാറാം തിയതി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ പ്രാബല്യത്തിലാക്കിയ നിയമഭേദഗതി പ്രകാരം തൊഴിലുകള്‍ ഇനി സ്ഥിരമാകില്ല. കരാര്‍,സ്ഥിരം എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ തൊഴിലുടമകള്‍ക്ക് ചെറിയ കാലയളവിലേയ്ക്ക് മാത്രമായി തൊഴിലാളികളെ നിയമിക്കാം. മൂന്ന് മാസത്തില്‍ കൂടുതല്‍ കാലം ജോലി ചെയ്യിപ്പിച്ചാല്‍ മാത്രം പിരിച്ച് വിടാന്‍ രണ്ടാഴ്ച്ച് മുമ്പ് നോട്ടീസ് നല്‍കണം. അല്ലെങ്കില്‍ മുന്‍ കൂര്‍ നോട്ടീസ് പോലും നല്‍കാതെ പിരിച്ച് വിടാന്‍ തൊഴിലുടമകള്‍ക്ക് അനുവാദം നല്‍കുന്നു.വസ്ത്ര നിര്‍മ്മാണ മേഖലയില്‍ മാത്രമുണ്ടായിരുന്ന ഏര്‍പ്പാടാണ് രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലയേക്ക് മോദി സര്‍ക്കാര്‍ വ്യാപിപ്പിച്ചിരിക്കുന്നത്. പുതുതായുള്ള നിയമനങ്ങളെ ഇത് ബാധിക്കുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here