ജഡ്ജി നിയമനത്തിന് ബന്ധുക്കളെ ശുപാർശ ചെയ്തെന്ന കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ച്ചത്തേക്ക് മാറ്റി

ജഡ്ജി നിയമനത്തിന് ബന്ധുക്കളെ ശുപാർശ ചെയ്തെന്ന കേസ് അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ഹൈക്കോടതി. കേസ് നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അപാകതകൾ ഉണ്ടന്നും ചൂണ്ടിക്കാട്ടിയാണ് അടുത്ത ആഴ്ചത്തേക്ക് മാറ്റിയത്.
ജഡ്ജി നിയമനത്തിന് കൊളീജിയം ശുപാർശ ചെയ്ത 5 അഭിഭാഷകർക്ക് വേണ്ടത്ര യോഗ്യതയില്ലന്നും
ഹൈക്കോടതിയിലേയും സുപ്രീം കോടതിലേയും ജഡ്ജിമാരുടെ ബന്ധുക്കളോ , അവരുമായി അടുത്ത ബന്ധമുള്ളവരോ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. നിയമനം റദ്ദാക്കണമെന്നാണ് ആവശ്യം.
തൃശൂർ സ്വദേശി സിജെ ജോവ്സൺ, എറണാകുളം സ്വദേശി സാബു എന്നിവരാണ് ഹർജി സമർപ്പിച്ചത്. ചീഫ് സെക്രട്ടറി, സുപ്രീം കോർട്ട് സെക്രട്ടറി ജനറൽ, കേരള ഹൈക്കോടതി രെജിസ്ട്രാർ ജനറൽ എന്നിവരാണ് എതിർകക്ഷികൾ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here