മരണം വരെ സമരം ചെയ്യാന്‍ തയ്യാറെന്ന് അണ്ണാ ഹസാരെ

ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മരണം വരെ സമരം ചെയ്യാനും തയ്യാറെന്ന് അണ്ണാ ഹസാരെ. ലോക്പാല്‍ ബില്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. രാംലീല മൈതാനത്ത് നടക്കുന്ന സമരത്തിൽ രാഷ്ട്രീയ പാർട്ടികളെ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്പാൽ ബിൽ നടപ്പാക്കുക, കർഷക പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ച ഡൽഹിയിലെ രാംലീല മൈതാനത്ത് ആരംഭിച്ച ഹസാരെയുടെ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഹസാരെയ്ക്കു പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം സമരം അട്ടിമറിക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. തന്റെ സമരത്തിന് ആദ്യ കാലങ്ങളില്‍ പിന്തുണ നല്കിയ സുഷ്മ സ്വരാജ് അടക്കമുള്ള നേതാക്കള്‍ ഇന്ന് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പോലും തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here