മോദി ഭരണകൂടം ജുഡീഷ്യറിയെ താറുമാറാക്കുന്നു; രാഹുല്‍ ഗാന്ധി

‘ജുഡീഷ്യറി ഡിമോണിറ്റെസ്ഡ്’ എന്ന ഹാഷ് ടാഗോടെ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിരവധി കേസുകള്‍ കെട്ടികിടക്കുമ്പോഴും നൂറ് കണക്കിന് ജഡ്ജിമാരുടെ നിയമനം നടത്താതെ മോദി സര്‍ക്കാര്‍ ജുഡീഷ്യറിയെ തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ജഡ്ജിമാരുടെ നിയമനത്തിന് അനുമതി നല്‍കാത്ത എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ രാഹുല്‍ കുറ്റപ്പെടുത്തി. ഒപ്പം, സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിയമനം അംഗീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെയും രാഹുല്‍ വിമര്‍ശിച്ചു. കെ.എം. ജോസഫ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്ത് 2016ല്‍ ഉത്തരാഖണ്ഡില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം റദ്ദാക്കിയതിന്റെ പ്രതികാരമാണ് കെ.എം. ജോസഫിനോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറ്റപ്പെടുത്തി. കോടതികളില്‍ കേസുകള്‍ കെട്ടികിടക്കുന്നത് രാജ്യത്തിന്റെ നീതിനിര്‍വ്വാഹണത്തിന് ഭീഷണിയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Justice K M Joseph, overturned President’s rule in Uttarakhand in 2016.
When his name was proposed for the Supreme Court, Modi ji‘s ego was hurt.
Approval of over 100 judges, cleared for the Supreme Court and various High Courts are now on hold.#JudiciaryDemonetised
— Rahul Gandhi (@RahulGandhi) March 24, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here