ബഹുഭാര്യാത്വം കുറ്റകരമാക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ബഹുഭാര്യാത്വവും, നിക്കാഹ് ഹലാലയും കുറ്റകരമാക്കാണമെന്ന ഹർജി സുപ്രീം കോടതി പരിഗണിക്കുന്നു. ഹർജിയിൽ കേന്ദ്രസർക്കാരിന്റെയും നിയമ കമ്മീഷന്റേയും വിശദീകരണം കോടതി തേടും. ഒരു ഭാര്യ ഉണ്ടായിരിക്കെത്തന്നെ മുസ്ലീം പുരുഷൻമാർ ഒന്നിലധികം വിവാഹം കഴിക്കുന്നത് അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി സമീന ബീഗം, നഫീസ ബീഗം തുടങ്ങിയവരാണ് ഹർജി നൽകിയിരിക്കുന്നത്. ബന്ധം വേർപെടുത്തിയ ശേഷം മുൻ ഭാര്യയെ വീണ്ടും വിവാഹം കഴിക്കാനാവില്ല. അതിന് സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച്, ബന്ധം വേർപെടുത്തേണ്ടതുണ്ട്. നിക്കാഹ് ഹലാല എന്ന ഈ ആചാരവും ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here