Advertisement

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട്; ഇന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ച

March 26, 2018
1 minute Read
Syro malabar church ernakulam angamaly archdoicese

സീറോ മലബാര്‍ സഭയെയും സഭാ അധികാരികളെയും ഏറെ വിവാദത്തിലാഴ്ത്തിയ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ ഒത്തുതീര്‍പ്പ് ലക്ഷ്യം വച്ച് സഭാ നേതൃത്വം. ഇന്ന് വിശ്വാസികളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തും. വൈകീട്ട് അഞ്ചു മണിക്ക് എറണാകുളം ബിഷപ്പ് ഹൗസിലാണ് അനുരഞ്ജന ചര്‍ച്ച നടക്കുക. പ്രശ്‌ന പരിഹാരത്തിനായി സഭാ നേതൃത്വം തിരക്കിട്ട ചര്‍ച്ചകളാണ് നടത്തുന്നത്. യേശുദേവന്റെ ഉത്ഥാനതിരുന്നാള്‍ ആഘോഷിക്കുന്നതിന്റെ ഒരുക്കമായി വിശ്വാസികള്‍ വലിയ ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് സഭയെ വിശുദ്ധീകരിക്കുകയാണ് സഭാ നേതൃത്വത്തിന്റെ ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top