Advertisement

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ മാധ്യമങ്ങളിലൂടെ വര്‍ഗീയ ധ്രുവീകരണവും ഹിന്ദുത്വ അജണ്ടയും; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

March 27, 2018
0 minutes Read
media

പണത്തിനു വേണ്ടി വാർത്തകൾ വളച്ചൊടിക്കുന്ന മാധ്യമങ്ങളെ തുറന്നുകാട്ടി കോബ്രപോസ്റ് . തിങ്കളാഴ്ച്ച നടന്ന  മീഡിയ ബ്രീഫിങ്ങിൽ ആണ് രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങൾക്കായി വാർത്തകൾ സൃഷ്ടിച്ച് അവ ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമ സ്ഥാപനങ്ങൾ പണം വാങ്ങുന്ന ദൃശ്യങ്ങൾ കോബ്രപോസ്റ് പുറത്തുവിടുന്നത്. കോബ്രപോസ്റ് നടത്തിയ രഹസ്യാന്വേഷണത്തിന്റെ രണ്ട് മണിക്കൂർ നീണ്ട ദൃശ്യങ്ങളാണ് മീഡിയ ബ്രിഫിങ്ങിൽ കോബ്രപോസ്റ് കാണിച്ചത്.

ഈ മാധ്യമ സ്ഥാപനങ്ങൾ പണം വാങ്ങി പകരം അവർ പറയുന്ന രാഷ്ട്രീയ പ്രചാരണങ്ങളും, ഐതീഹ്യങ്ങളും, ഹിന്ദുത്വ അജണ്ടയും ജനങ്ങളിലേക്ക് എത്തിക്കും. തെരഞ്ഞടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് ഇത്. ഈ ദൃശ്യങ്ങൾ അവരുടെ കണ്ടെത്തലുകളുടെ ഒന്നാം ഭാഗം മാത്രമാണെന്നും രണ്ടാം ഭാഗം ഉടൻ വരുമെന്നും കോബ്രപോസ്റ് പറഞ്ഞു.

ഇന്ത്യ ടിവി, ദൈനിക് ജാഗ്രൻ, ഹിന്ദി ഖബർ, സാബ് ടിവി, ഡിഎൻഎ, അമർ ഉജാല, യുഎൻഐ, 9എക്‌സ് തഷൻ, സമാചാർ പ്ലസ്, എച്എൻഎൻ 24*7, പഞ്ചാബ് കേസാരി, സ്വതന്ത്ര ഭാരത്, സ്‌കൂപ് വൂപ്, റെഡിഫ് ഡോട് കോം, ഇന്ത്യ വാച്ച്, സാധ്‌നാ പ്രൈം എന്നീ മാധ്യമങ്ങളിലാണ് കോബ്രാപോസ്റ്റ് രഹസ്യാന്വേഷണം നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top