വയല്‍ക്കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോകുന്നത്; ജി. സുധാകരന്

കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഓടിപ്പിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോകുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. നിയമസഭയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനെ സംബന്ധിച്ച് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കീഴാറ്റൂരില്‍ ബദല്സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്ത ദിവസം മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. വയല്‍ക്കിളികളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തിന്റെ സഹായം തേടുകയാണെന്ന തരത്തില്‍ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ദേശീയപാത വികസനത്തിന് യുഡിഎഫ് താൽപര്യം കാണിച്ചില്ലെന്നും സംസ്ഥാനത്ത് വികസനം തടയാൻ ചില ശ്രമം നടക്കുന്നുണ്ടെന്നും സുധാകരൻ നിയമസഭയിൽ പറഞ്ഞു. മലപ്പുറം ദേശീയ പാതയുടെ അലൈൻമെന്റ് മാറ്റാൻ ഈ സർക്കാർ പ്രത്യേകനിർദേശം നൽകിയിട്ടില്ല. ദേശീയപാത വികസനത്തിന്റെ പേരിൽ ആരാധനാലയങ്ങൾ പൊളിക്കാൻ ഉദേശമില്ലെന്നും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here