ഹെലികോപ്റ്റര്‍ തെന്നിമാറി; നെടുമ്പാശേരിയില്‍ ഒഴിവായത് വന്‍ ദുരന്തം

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തെന്നിമാറി. വിമാനത്താവളത്തിലെ അധികൃതരുടെ നിര്‍ണായകമായ ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കി. ഹെലികോപ്റ്റര്‍ തെന്നിമാറിയതിനെ തുടര്‍ന്ന് റണ്‍വേ അടച്ചിട്ടു. വ്യോമയാന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം. ആര്‍ക്കും പരിക്കുകളില്ല.
ലക്ഷദ്വീപിൽനിന്നുമെത്തിയ ഹെലികോപ്റ്ററാണ് റണ്‍വേയിൽനിന്നും തെന്നിമാറിയത്. ഇതേ തുടർന്ന് ഇവിടെനിന്നുള്ള വിമാനസർവീസുകൾ നിർത്തിവയ്ക്കുക യായിരുന്നു. വിവിധ സ്ഥലങ്ങളിൽനിന്നു നെടുമ്പാശേരിയിലേക്കു വരുന്ന വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ഏകദേശം പത്തിലധികം വിമാനങ്ങൾ തിരിഞ്ഞുവിട്ടതായാണു വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here