റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ്യങ്ങൾ; 25 രാജ്യങ്ങൾ റഷ്യൻ അംബാസഡർമാരെ പുറത്താക്കി; നാറ്റോയും ഉദ്യോഗസ്ഥരെ പുറത്താക്കി

മുൻ റഷ്യൻ സൈനിക ഉദ്യോഗസ്ഥനെയും മകളെയും വധിക്കാൻ ശ്രമിച്ച സംഭവത്തിൽ റഷ്യക്കെതിരായ നടപടി കടുക്കുന്നു. 25 രാജ്യങ്ങൾ റഷ്യൻ അംബാസഡർമാരെ പുറത്താക്കി. അന്താരാഷ്ട്ര സൈനിക സഖ്യമായ നാറ്റോയും ഏഴ് റഷ്യൻ ഉദ്യോഗസ്ഥരെ പുറത്താക്കി.
ഇരുപത്തഞ്ച് രാജ്യങ്ങളിൽ നിന്നായി നൂറോളം സ്ഥാനപതികളെയാണ് പുറത്താക്കിയിരിക്കുന്നത്. പുറത്താക്കൽ നടപടി പ്രശ്‌നപരിഹാരത്തിന് ഗുണകരമാകില്ലെന്ന് വാദിച്ച നാറ്റോയും ഇന്നലെ ഏഴ് പേരെ പുറത്താക്കി.
സംഭവത്തിൽ കൃത്യമായ വിശദീകരണം റഷ്യയുടെ ഭാഗത്തു നിന്നുണ്ടാകാത്തതിനെ തുടർന്നാണ് നാറ്റോയും നടപടി സ്വീകരിച്ചത്. നടപടി റഷ്യക്ക് വ്യക്തമായ സന്ദേശം നൽകുമെന്നും നാറ്റോ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here