Advertisement

ബാബാ സാഹേബ് അംബേദ്കറുടെ പേര് മാറ്റി യോഗി ആദിത്യനാഥ്

March 29, 2018
1 minute Read
baba saheb ambedkar name changed by uttar pradesh govt

ഭരണഘടനാ ശിൽപി ബാബാ സാഹേബ് അംബേദ്കറുടെ പേരു മാറ്റി ഉത്തർപ്രദേശ് സർക്കാർ. അദ്ദേഹത്തിന്റെ പേര് ‘ഭീം റാവു റാംജി അംബേദ്കർ’ എന്ന് മാറ്റിയാണ് സർക്കാർ ഉത്തരവുണ്ടായിരിക്കുന്നത്. ഇതു സംബന്ധിച്ച് ബുധനാഴ്ചയാണ് ഉത്തരവിറക്കിയത്.

ബാബാ സാഹേബ് അംബേദ്കർ ഭരണഘടനയുടെ ആമുഖത്തിൽ ഒപ്പുവെച്ചിരിക്കുന്നത് ‘ഡോ. ഭീം റാവു റാംജി അംബേദ്കർ’ എന്ന പേരിലാണ് ഒപ്പുവെച്ചിരിക്കുന്നത് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യുപി സർക്കാരിന്റെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകൾക്കും അലഹബാദ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകൾക്കും ഉത്തരവിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.

baba saheb ambedkar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top