ടിയാന്‍ഗോങ് 1 ഭൂമിയില്‍ പതിച്ചു

നിയന്ത്രണം നഷ്ടമായ ചൈനീസ് ബഹിരാകാശനിലയം ടിയാൻഗോംഗ്-1 ദക്ഷിണ ഭൂമിയിൽ പതിച്ചു. 2011 സെപ്റ്റംബർ 29-നു വിക്ഷേപിച്ചതാണു ടിയാൻഗോംഗ് അഥവാ സ്വർഗീയകൊട്ടാരം എന്ന പേരിലുള്ള ബഹിരാകാശ നിലയം. അന്ന് എട്ടര ടൺ ഭാരവും 10.5 മീറ്റർ നീളവും ഉണ്ടായിരുന്നു. ഇപ്പോൾ ഭാരം ഏഴു ടണ്ണാണ്. 2016 മാർച്ചിലാണ് ഈ നിലയം നിയന്ത്രണം വിട്ട് സഞ്ചാരം തുടങ്ങിയത്.തിങ്കളാഴ്ച്ച പുലര്‍ച്ചെ 3 മണിയോടെ ശാന്തസമുദ്രത്തിന് മുകളിലൂടെ ബഹിരാകാശനിലയം ഭൂമിയിലേക്ക് പ്രവേശിക്കുകയും കത്തിതീരുകയും ചെയ്തുവെന്നാണ് ബഹിരാകാശനിരീക്ഷകര്‍ പറയുന്നത്.
2011-ലാണ് ചൈന ടിയാന്‍ഗോങ്ങ് എന്ന് പേരുള്ള ബഹിരാകാശനിലയം വിക്ഷേപിച്ചത്. ചൈനീസ് ബഹിരാകാശയാത്രികാര്ക്ക് താമസിക്കാനും നിരീക്ഷണപരീക്ഷണങ്ങള്‍ നടത്താനുമുള്ള ഇടമായാണ് ടിയാന്ഗോങ്ങിലൂടെ ചൈന ലക്ഷ്യമിട്ടത്.
ടിയാന്‍ഗോങ് ഒന്നിന്റെ പരാജയത്തെ തുടര്‍ന്ന് ടിയാന്‍ഗോംഗ് 2 എന്ന പേരില്‍ മറ്റൊരു ബഹിരാകാശനിലയം ചൈന വിക്ഷേപിച്ചിരുന്നു. ഇത് പ്രവർത്തിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here