‘ഐ ലവ് മൈ പൂജ’; വിചിത്രമായ അപേക്ഷയുമായി വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍

ഉത്തര്‍പ്രദേശില്‍ പൊതു പരീക്ഷയുടെ മൂല്യനിര്‍ണയത്തിനിടെ അധ്യാപകര്‍ ഉത്തരക്കടലാസുകള്‍ പരിശോധിക്കാന്‍ ഏറെ പ്രയാസപ്പെട്ടു. ‘ഐ ലവ് മൈ പൂജ’, ‘സര്‍ ഹൈസ്‌കൂള്‍ വരെ ഞാന്‍ നന്നായി പഠിച്ചിരുന്നു. പക്ഷേ, എന്റെ പ്രണയം എന്നെ പഠിപ്പില്‍ നിന്ന് വ്യതിചലിപ്പിച്ചു’., ‘എനിക്കമ്മയില്ല, പരീക്ഷയില്‍ പാസായില്ലെങ്കില്‍ അച്ഛനെന്നെ കൊല്ലും’, എന്നിങ്ങനെയാണ് ഉത്തരകടലാസില്‍ അധ്യാപകരെ നിശ്ചലമാക്കിയ ചില വാക്യങ്ങള്‍. വ്യക്തിപരമായ പല കാരണങ്ങള്‍ രേഖപ്പെടുത്തിയാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ പേപ്പര്‍ മോടി പിടിപ്പിച്ചിരിക്കുന്നത്. എളുപ്പത്തില്‍ പരീക്ഷ വിജയിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ ഉത്തരക്കടലാസുകളില്‍ ഇത്തരം കാര്യങ്ങള്‍ എഴുതിചേര്‍ത്തിരിക്കുന്നത്. കെമിസ്ട്രി പരീക്ഷയ്ക്കാണ് പത്തിന്റെയും നൂറിന്റെയും നോട്ടുകളും പാസ്സാക്കിത്തരണമെന്ന പല രീതിയിലുള്ള അപേക്ഷങ്ങളും കുത്തിക്കുറിച്ച ഉത്തരകടലാസ്സുകള്‍ അധ്യാപകര്‍ക്ക് ലഭിച്ചത്. എന്നാല്‍, ഇത്തരം അഭ്യര്‍ത്ഥനകളുമായി എത്തിയ ഉത്തരകടലാസുകള്‍ പരിഗണിച്ച് പ്രത്യേക മാര്‍ക്ക് നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here