കാശുള്ളവന് വീണ്ടും ‘അച്ഛാ ദിന്‍’; രാജ്യത്തെ വന്‍കിട വായ്പകള്‍ എഴുതിതള്ളി മോദി സര്‍ക്കാര്‍

കാശുള്ളവരെ പന പോലെ വളര്‍ത്തുകയാണ് മോദി ഗവര്‍മമെന്റിന്റെ ലക്ഷ്യമെന്ന രൂക്ഷ വിമര്‍ശനം ഉയരുമ്പോഴും വന്‍കിടക്കാരോടുള്ള പ്രതിപത്തി ഉപേക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. രാജ്യത്തെ 2.4 ലക്ഷം കോടി രൂപയുടെ വന്‍കിട വായ്പകള്‍ മോദി സര്‍ക്കാര്‍ എഴുതിതള്ളി. കേന്ദ്ര ധനകാര്യമന്ത്രാലയം ഇതേക്കുറിച്ച് രാജ്യസഭയില്‍ ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തെ പൊതുമേഖലബാങ്കുകളിലായുള്ള വന്‍കിട വായപകള്‍ മാത്രമാണ് സര്‍ക്കാര്‍ എഴുതിതള്ളിയിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ ആദ്യ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണ് ഇത്രയും ഭീമമായ തുക എഴുതിതള്ളിയിരിക്കുന്നത്. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഈ കണക്കുകള്‍ അവതരിപ്പിച്ചത്. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here