ഇങ്ങനെയായിരുന്നു ആ ലമ്പോർഗനി ഡെലിവെറി ! സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

അടുത്തിടെ ലമ്പോർഗിനി നവമാധ്യമങ്ങളിൽ നിറഞ്ഞത് മലയാളത്തിലെ യുവതാരം പൃഥ്വിരാജ് വാങ്ങിയപ്പോഴാണ്. പിന്നീട് വാഹനങ്ങളെ കുറിച്ച് പറയുന്ന ഒരു പരിപാടിയിൽ മകന്റെ ലമ്പോർഗിനിയെ കുറിച്ച് പറഞ്ഞ മല്ലികാ സുകുമാരനെ ട്രോളിയതും സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ ഇപ്പോൾ വൈറലായിരിക്കുന്നത് ലമ്പോർഗിനിയുടെ വ്യത്യസ്ത ഡെലിവെറിയാണ്.
സൂപ്പർ ബ്ലോണ്ട് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ലമ്പോർഗിനി ഹുറാക്കന്റെ ഡെലിവറി കാണിച്ചിരിക്കുന്നത്. 800 ഫഌവർ.എഇ ആണ് ലമ്പോർഗിനി ഹുറാക്കൻ ഉടമ അലക്‌സിന് വ്യത്യസ്തമായ രീതിയിൽ ഡെലിവെറി ചെയ്തത്.
ഈസ്റ്റർ മുട്ടയ്ക്കകത്താണ് ലമ്പോർഗിനിയുടെ താക്കോൽ ഒളിപ്പിച്ചിരുന്നത്. മാത്രമല്ല വണ്ടിക്ക് ചുറ്റും കറുപ്പും വെള്ളയും ബലൂണുകളും, അകത്ത് മഞ്ഞ റോസാപ്പൂക്കളുമെല്ലാം വെച്ച് അലക്‌സിനെ ശരിക്കും 800 ഫഌവർ അധികൃതർ ഞെട്ടിച്ചുകളഞ്ഞു.
viral lamborghini delivery video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here