ചെറുവാടി പുഴയില്‍ പിതാവും മക്കളും ഒഴുക്കില്‍പെട്ടു; പിതാവ് മരിച്ചു

കോഴിക്കോട് മുക്കത്ത് ചെറുവാടി പുഴയിൽ ഒഴുക്കിൽപെട്ടവരില് ഓരാള് മരിച്ചു. ഒരു കുംടുംബത്തിലെ പിതാവും രണ്ട് പെണ്മക്കളുമടക്കും മൂന്ന് പേരാണ് അപകടത്തില്‍ പെട്ടത്. ഒഴുക്കില്‍ പെട്ട മൂന്ന് പേരെയും രക്ഷിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന പിതാവ് മരണപ്പെട്ടു. മുഹമ്മദലി (39), ഫാത്തിമ (12), മുഫീദ (15) എന്നിവരാണ് ഒഴുക്കിൽപെട്ടത്. കുട്ടികളുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് ഇവരെ രക്ഷിച്ചത്. മൂവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ജീവനോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമായിരുന്നു മുഹമ്മദാലി മരണപ്പെട്ടത്. രണ്ട് പെണ്‍കുട്ടികളുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വൈകിട്ട് നാലോടെയാണ് സംഭവം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here