റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ കേസ്; ഒരാൾ അറസ്റ്റിൽ

മുൻ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യ അറസ്റ്റ്. കൊല്ലം സ്‌നദേശി സനുവിനെയാണ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് താമസിക്കാൻ സ്ഥലം ഏർപ്പാടാക്കിയെന്നും കൊലപാതകവുമായി ബന്ധപ്പെ ഗൂഢാലോചനയിൽ സനുവിന് പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ഇയാളുടെ മുറിയിൽ നിന്ന് ഉപയോഗിക്കാത്ത വാളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ആദ്യമായാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉണ്ടാകുന്നത്. കൊലപാതകികൾക്കായി വാഹനം ഒരുക്കി കൊടുത്തതെന്ന് സംശയിക്കുന്ന അഞ്ച് പേരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. കൊലയാളികൾ സഞ്ചരിച്ചതെന്ന് കരുതുന്ന കാറും കണ്ടെത്തിയിരുന്നു. കായംകുളത്ത് ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്.
ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘത്തിന് ക്വട്ടേഷൻ നൽകിയത് വിദേശത്തുനിന്നാണെന്നുള്ള സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു. ആലുപ്പുഴയിലെ നാല് ക്വട്ടേഷൻ സംഘാംഗങ്ങളെ പൊലീസ് തിരിച്ചിറിഞ്ഞിട്ടുണ്ട്. ഇവർക്ക് സ്വിഫ്റ്റ് കാർ തരപ്പെടുത്തികൊടുത്ത മൂന്നു പേരെ കായംകുളത്തുനിന്നും കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതികളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.
മാർച്ച് 27 നാണ് തിരുവനന്തപുരത്ത് മുൻ റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെടുന്നത്.
RJ Rajesh murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here