കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനം; ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുന്നോട്ട്

കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ബില്‍ സുപ്രീം കോടതി റദ്ദാക്കിയിട്ടും ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. നിയമസഭ പസാക്കിയ ബില്‍ സര്‍ക്കാര്‍ നിയമവകുപ്പിന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് ബില്‍ ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ട്. ഓര്‍ഡിനന്‍സിലൂടെ കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലേക്ക് വിദ്യാര്‍ഥി പ്രവേശനം നടത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. നിയമസഭയില്‍ പാസാക്കിയതിനാലാണ് ബില്‍ ഗവര്‍ണര്‍ക്ക് അയച്ചതെന്ന് സ്പീക്കര്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായി ബില്ലിൽ ഒന്നുമില്ലെന്ന് സ്പീക്കർ കൂട്ടിച്ചേര്‍ത്തു.
കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനം നിയമപരമാക്കിയതിനെതിരേ മെഡിക്കൽ കൗണ്‍സിൽ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഓർഡിനൻസ് റദ്ദാക്കിയത്. സർക്കാരിന്റെ ബിൽ നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. 2016- 17 വർഷം പ്രവേശനം ലഭിച്ച 180 വിദ്യാർഥികളെയും ഉടൻ പുറത്താക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് സർക്കാർ നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും കോടതി അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരിക്കുന്നത് ചട്ടവിരുദ്ധമായാണെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു. സുപ്രീം കോടതിയും ഇതിനെ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രവേശനം നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി മുന്നോട്ട് വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here