യുജിസി നെറ്റ്; അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി നീട്ടി

സെൻട്രൽ ബോർഡ് ഓഫ് ഹയർസെക്കൻഡറി എഡ്യുക്കേഷൻ നടത്തുന്ന ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ഏപ്രിൽ 12 വരെ അപേക്ഷിക്കാമെന്ന് സിബിഎസ്ഇയുടെ വെബ്സൈറ്റിൽ പറയുന്നു.
മുമ്പ് ഏപ്രിൽ 5 ആയിരുന്നു നെറ്റിന് അപേക്ഷിക്കേണ്ട അവസാന തിയതി. ഫീസ് അടക്കേണ്ട അവസാന തിയതി ഏപ്രിൽ 6 ഉം ആയിരുന്നു. ഈ തിയതികളാണ് ഏപ്രിൽ 12 ലേക്കും 13 ലേക്കും നീട്ടിയിരിക്കുന്നത്.
ജൂലൈ എട്ടിനാണ് പരീക്ഷ. ജെആർഎഫ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്ന ഉയർന്ന പ്രായപരിധി 30 വയസാണ്. പട്ടിക വിഭാഗക്കാർക്കും, ഒബിസി, വികലാംഗർ, വനിതകൾ എന്നിവർക്കും അഞ്ചു വർഷത്തെ ഇളവ് അനുവദിക്കും. എന്നാൽ, ലക്ചറർഷിപ്പ് പരീക്ഷയ്ക്കു പ്രായപരിധിയില്ല.
രാവിലെ ഒൻപതു മുതൽ പന്ത്രണ്ടു വരെയാണ് പരീക്ഷ. ഇത്തവണ പേപ്പർ 1, പേപ്പർ 2 എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് പരീക്ഷ.
ഒരു മണിക്കൂർ ദൈർഘ്യമുള്ള പേപ്പർ ഒന്നിൽ 50 ചോദ്യങ്ങളുണ്ടാവും. ടീച്ചിംഗ്, റിസർച്ച് ആപ്റ്റിറ്റിയൂഡ് എന്നിവയിൽനിന്നുള്ള 50 ചോദ്യങ്ങൾക്കും നിർബന്ധമായി ഉത്തരം നല്കണം. ഏതു വിഷയത്തിലാണോ നെറ്റ് അപേക്ഷിക്കുന്നത്, അതു സംബന്ധിച്ച ചോദ്യങ്ങൾ മാത്രമാവും പേപ്പർ രണ്ടിലുണ്ടാവുക. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പേപ്പർ രണ്ട് പരീക്ഷയിൽ 100 ചോദ്യങ്ങളുണ്ടാവും.
UGC NET last date to submit application extended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here