മെഡിക്കല്‍ ബില്‍; സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്ന് മന്ത്രി എ.കെ. ബാലന്‍

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമസഭയില്‍ കൊണ്ടുവന്ന ബില്‍ രാഷ്ട്രീയപരമായും സാങ്കേതികമായും ശരിയാണെന്ന് നിയമമന്ത്രി എ.കെ. ബാലന്‍. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ട്. ഓര്‍ഡിനനസില്‍ ഒപ്പുവെക്കുന്നതില്‍ ഗവര്‍ണര്‍ തടസം പറഞ്ഞിട്ടില്ല. ഓര്‍ഡിനന്‍സില്‍ മറ്റ് നിയമപ്രശ്‌നങ്ങളൊന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിട്ടുമില്ല. നിയമപ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് ഓര്‍ഡിനന്‍സിന് രൂപരേഖ നല്‍കിയിട്ടുള്ളത്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും നിയമമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here