കോമണ്‍വെല്‍ത്ത് ഗെയിംസ്; നാലാം മെഡല്‍ നേടി ഇന്ത്യ കുതിക്കുന്നു

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നാലാം ദിനമായ ഇന്ന് ഇന്ത്യക്ക് രണ്ട് മെഡല്‍ നേട്ടം. ഇന്നലെയും ഇന്ത്യ രണ്ട് മെഡല്‍ നേടിയിരുന്നു. 64 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ദീപക് ലാത്തറിന് വെങ്കലം ലഭിച്ചു. ഗെയിംസിലെ ഇന്ത്യയുടെ ആദ്യ വെങ്കലമാണിത്. ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് 18-കാരനായ ദീപക് സ്വന്തമാക്കി. രണ്ടാം ദിനമായ ഇന്ന് രാവിലെ 53 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സഞ്ജിത ചാനു സ്വര്‍ണ്ണം നേടിയിരുന്നു. ഇന്ത്യയുടെ ഇതുവരെയുള്ള നാല് മെഡല്‍ നേട്ടങ്ങളും ഭാരോദ്വഹനത്തിലാണ്. ഇന്നലെ ഇന്ത്യ ഇതേ ഇനത്തില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here