ഓഖി ദുരന്തം; ധനസഹായ വിതരണം ഏപ്രിൽ 10ന്

ഓഖി ദുരന്തത്തിൽ കാണാതായ 91 പേർ മരണമടഞ്ഞതായി കണക്കാക്കി അവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായ വിതരണം ഏപ്രിൽ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഓഖി ദുരന്തത്തിൽ പെട്ട് കാണാതായ 92 പേരാണ് തിരിച്ചെത്താനുണ്ടായിരുന്നത്. ഇതിൽ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടുകിട്ടിയിരുന്നു. ഇദ്ദേഹത്തിന്റെയും, കാണാതായ 91 പേരുടെയും കുടുംബാംഗങ്ങളായ 365 പേർക്കാണ് സംസ്ഥാന സർക്കാരിന്റെ ധനസഹായം നിക്ഷേപിച്ചതിൻറെ രേഖകൾ കൈമാറുക. തിരുവനന്തപുരം വെട്ടുകാട് പള്ളി പരിസരത്ത് വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരും പങ്കെടുക്കും.
ഓഖി ദുരന്തത്തിൽപ്പെട്ടവരിൽ ഇനിയും കണ്ടുകിട്ടാത്തവരെ മരിച്ചതായി കണക്കാക്കി കുടുംബത്തിന് 20 ലക്ഷം രൂപ വീതമാണ് നൽകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here