ലോക്കൽ ട്രെയിനിൽ യുവതിക്ക് നേരെ പീഡന ശ്രമം; ദൃശ്യങ്ങൾ പുറത്ത്

ലോക്കൽ ട്രെയിനിൽ യുവതിക്ക് നേരെ പീഡന ശ്രമം. താനെയിൽനിന്ന് ഛത്രപതി ശിവജി ടെർമിനലിലേക്കുള്ള ലേക്കൽ ട്രെയിനിലാണ് ആക്രമണം. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഭിന്നശേഷിക്കാർക്കു വേണ്ടി നീക്കിവച്ച കമ്പാർട്ടുമെന്റിലായിരുന്നു അതിക്രമം നടന്നത്. ദാദർ സ്റ്റേഷനിൽ വച്ച് അക്രമിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
90 ശതമാനം അംഗവൈകല്യമുള്ള സഹയാത്രികനാണ് യുവതിയെ അക്രമിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. അയാൾ ലേഡിസ് കമ്പാർട്ട്‌മെന്റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനോട് അപായച്ചങ്ങല മുഴക്കാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരൻ പ്രതികരിച്ചില്ലെന്നും അയാൾ പറഞ്ഞു.
ഗ്രിൽ കൊണ്ട് വേർതിരിച്ചിരുന്ന, തൊട്ടടുത്ത കമ്പാർട്‌മെന്റിൽ ഗാർഡ് ഉണ്ടായിരുന്നെങ്കിലും ആക്രമണം കണ്ടുനിന്നതല്ലാതെ യുവതിയെ രക്ഷപ്പെടുത്താൻ ഇയാൾ ശ്രമിച്ചില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here