ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റ് സൂര്യ വിവാഹിതയാകുന്നു

ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റും കോമഡി താരവുമായ സൂര്യ വിവാഹിതയാകുന്നു. സ്ത്രീവോട്ടറായി കേരളത്തില്‍ ആദ്യം സമ്മതിദാനാവകാശം വിനിയോഗിച്ച ട്രാന്‍സ് ജെന്ററാണ് സൂര്യ. സ്റ്റേജ്‌ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ്. 2015ലാണ് സൂര്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായത്.
മുസ്ലീം സമുദായത്തിലുള്ള ഇഷാന്‍ കെ ഷാന്‍ എന്ന യുവാവുമായാണ് സൂര്യയുടെ വിവാഹം. സൂര്യ തന്നെയാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്. അടുത്ത മാസമാണ് വിവാഹം. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയാണ് വിവാഹം നടക്കുന്നതെന്നും സൂര്യ വ്യക്തമാക്കിയിട്ടുണ്ട്.
surya
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here