കരുണ, കണ്ണൂര്‍ കോളേജ് പ്രവേശന ബില്‍; ഒപ്പിടാതെ ഗവര്‍ണര്‍ തിരിച്ചയച്ചു

കരുണ, കണ്ണൂര്‍ കോളേജുകളിലെ ചട്ടവിരുദ്ധ പ്രവേശനം നിയമവിധേയമാക്കണമെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ മുന്നോട്ട് വെച്ച മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ തള്ളി. ബില്ലിന് അംഗീകാരം നല്‍കാതെ ഗവര്‍ണര്‍ ബില്‍ തിരിച്ചയക്കുകയും ചെയ്തു. ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനാലാണ് ഗവര്‍ണര്‍ ബില്‍ സര്‍ക്കാരിന് തിരിച്ചയത്. സുപ്രീം കോടതിയിലെ വിധിയുടെ അടിസ്ഥാനത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്നാണ് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചത്. ഭരണഘടനയുടെ 200-ാം അനുഛേദത്തിന്റെ അടിസ്ഥാനത്തിലാണ് ബില്‍ തിരിച്ചയത്. സര്‍ക്കിരിന്റെ ബില്ലിനെ സുപ്രീം കോടതി തള്ളി കളഞ്ഞിരുന്നു. ഇരു കോളേജുകളിലുമായി ചട്ടവിരുദ്ധ പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്നും സുപ്രീം കോടതി നേരത്തേ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മെഡിക്കല്‍ പ്രവേശന ബില്‍ ഗവര്‍ണറുടെ പരിഗണനയ്ക്കായി ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ അയച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here