സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് എനിക്ക് ഭയമില്ല, ഞാന്‍ പേടിച്ച് ഓടുകയുമില്ല: പാര്‍വതി

കസബ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടി പാര്‍വതി. ജീന്‍സ് നിര്‍മ്മാതാക്കളായ ലെവിസിന്റെ ഐ ഷേപ് മൈ വേള്‍ഡ് എന്ന ടോക് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാര്‍വതി. കസബ വിഷയത്തില്‍ തന്നെ ഏറ്റവും വേദനിപ്പിച്ചത് ചില സ്ത്രീകളുടെ നിലപാടായിരുന്നു. ഈ സിനിമയെ വിമര്‍ശിച്ച ആദ്യയാള്‍ ഞാനല്ല. എനിക്ക് മുന്‍പും പലരും വിമര്‍ശിച്ചിരുന്നു. പുരുഷന്‍ മര്‍ദ്ദിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ സ്ത്രീകള്‍ പ്രതികരിച്ചു. ഇതെല്ലാം കേട്ട് സംശയം തോന്നി എന്താണ് താന്‍ യഥാര്‍ത്ഥത്തില്‍ മേളയില്‍ പറഞ്ഞതെന്ന് ഞാന്‍ കണ്ടുനോക്കി. ഞാന്‍ പറഞ്ഞത് ശരിയായിരുന്നു. ആരെയും വ്യക്തിപരമായി ഞാന്‍ അധിക്ഷേപിച്ചിട്ടില്ല.
ഈ പ്രശ്‌നത്തിനുശേഷം എനിക്കെതിരെ സിനിമയില്‍ ഒരു ലോബി തന്നെ ഉണ്ടാകുമെന്നും അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് പലരും ആവശ്യപ്പെട്ടു. സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് എനിക്ക് ഭയമില്ല. ഞാന്‍ പേടിച്ച് ഓടുകയുമില്ല. കഴിഞ്ഞ 12 വര്‍ഷമായി സിനിമയിലുണ്ട്. ഇഷ്ടപ്പെട്ടാണ് സിനിമ തിരഞ്ഞെടുത്തത്. എനിക്ക് അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കുമെന്നും പാര്‍വതി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here