ഹര്‍ത്താല്‍ ശക്തം; കെഎസ്ആര്‍ടിസി ബസിനു നേരെയും കല്ലേറ്

ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ കൂടുതല്‍ ശക്തിപ്പെടുന്നു. സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിനു നേരെയും വ്യാപകമായ അക്രമങ്ങള്‍ ഉണ്ടായി.
പാലക്കാട് പട്ടാമ്പിയില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസിനു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലേറ് നടത്തി. പാലക്കാട് ജില്ലയില്‍ പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ തടയുകയും കല്ലേറ് നടത്തുകയും ചെയ്തിട്ടുണ്ട്. തൃശൂരില്‍ കെഎസ്ആര്‍ടിസ് ബസിനു നേരെ കല്ലേറ് നടന്നതില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൊല്ലത്തും തിരുവനന്തപുരത്തും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പൂര്‍ണമായി തടസപ്പെട്ടിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ഇന്ന് നടക്കുന്ന ദളിത് ഹര്‍ത്താലിന് പിന്തുണ നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here